ബോള്‍ട്ടണില്‍ അവയവദാന പ്രചാരണവും ഫാ. ഡേവിസ് ചിറമ്മലിനു സ്വീകരണവും മേയ് 23ന്
Friday, May 8, 2015 6:45 AM IST
ബോള്‍ട്ടണ്‍: ഉപഹാറിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെമ്പാടും അവയവദാന പ്രചാരണാര്‍ഥം സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോയ്ക്കും കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും അവയവദാനത്തിന്റെ പ്രചാരകനുമായ ഫാ. ഡേവിസ് ചിറമ്മലിനു സ്വീകരണവും നല്‍കുന്നു. മേയ് 23നു വൈകുന്നേരം ആറിനാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കുര്യന്‍ ജോര്‍ജ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുക്മയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന റോഡ് ഷോയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ വിജയത്തിനായി യുകെയിലെ പ്രമുഖ ലൈവ് മ്യൂസിക് ബാന്റായ വി ഫോര്‍ യു മ്യൂസിക് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിക്കും.

പരിപാടിയിലേക്കു ബോള്‍ട്ടണിലേയും പരിസരപ്രദേശങ്ങളിലേയും ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ബെന്നി ഫിലിപ്പ് അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലം ഒമ്ശഹഹഹമിറ ഇഹൌയ, ഏഹമറീില ഞീമറ, ആീഹീി ആഘ4 7ഋഘ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്