ഹില്ലരി ക്ളിന്റണിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വാഗതാര്‍ഹം: നിക്കി ഹെയ്ലി
Friday, May 8, 2015 6:43 AM IST
സൌത്ത് കരോളിന: ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഹില്ലരി ക്ളിന്റന് ആദ്യമായി റിപ്പബ്ളിക്കന്‍ ഗവര്‍ണറുടെ പിന്തുണ. സൌത്ത് കരോലിന ഗവര്‍ണറും ഇന്ത്യന്‍ -അമേരിക്കന്‍ വംശജയുമായ നിക്കി ഹെയ്ലിയാണു ഹില്ലരിയെ സ്വാഗതം ചെയ്തത്.

നയപരമായ പല വിഷയങ്ങളിലും എനിക്ക് ഹില്ലരിയുമായി യോജിക്കാനാകില്ല. പക്ഷേ, അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് മേയ് ആറിനു മാധ്യമങ്ങളോടു സംസാരിക്കവേ നിക്കി ഹെയ്ലി പറഞ്ഞു.

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പലരും രംഗത്തെത്തിയതിനാല്‍ ഞാന്‍ അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല. 2016 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു നിക്കി. ഹില്ലരിയെ സ്വാഗതം ചെയ്തുവെങ്കിലും എന്‍ഡോഴ്സ് ചെയ്യുന്ന കാര്യം തീരുമാനിച്ചില്ലെന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സൌത്ത് കരോളിന ഗവര്‍ണര്‍ നിര്‍ണായക പങ്കു വഹിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍