അരോമ സ്നേഹ സംഗമം മേയ് എട്ടിന്
Thursday, May 7, 2015 8:13 AM IST
അബുദാബി: ആലുവ നിവാസികളുടെ കൂട്ടായ്മയായ അരോമ യുഎഇ 2015-16 വര്‍ഷത്തെ സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും മേയ് എട്ടിനു(വെള്ളി) ഉമ്മുല്‍ ഖൈവാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്നു.

യുഎഇ ദുബായി കോണ്‍സുലര്‍ ഡോ. ബിജു തോമസ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഐ. അബ്ദുള്‍ റഷീദ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. പ്രവാസി ഭാരത് സമ്മാന്‍ ജേതാവ് അഷ്റഫ് താമരശേരിയെ ചടങ്ങില്‍ ആദരിക്കും. കൂടാതെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള (ലൈവ് ഓര്‍കെസ്ട്ര) തുടങ്ങി വിവിധ കലാപരിപാടികളുമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 6118818.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള