ബ്രാംപ്ടണില്‍ ജോയ് ഉടുമ്പന്നൂരിന്റെ 'അനീസ്യ' മേയ് 23ന്
Thursday, May 7, 2015 8:12 AM IST
ബ്രാംപ്ടണ്‍: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനും മത നിരപേക്ഷതക്കും മാതൃകയായി ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ചു മലയാളികള്‍ കൈകോര്‍ക്കുന്നു.

ക്ഷേത്ര നിര്‍മാണത്തിനാവശ്യമായ ധനശേഖരണാര്‍ഥം കാഥികന്‍ ജോയ് ഉടുമ്പന്നൂരിന്റെ നേതൃത്വത്തില്‍ വേദി ഒരുങ്ങുന്നു. ഓക്ക് വില്ലിലെ മീറ്റിംഗ് പ്ളയ്സ് (2700 ബ്രിസ്റള്‍ സര്‍ക്കിള്‍, ഓക്വില്‍ ഠലഹ :905 287 7000) മേയ് 23 നു(ശനി) വൈകുന്നേരം 5.30നു നടക്കുന്ന കഥാപ്രസംഗത്തെത്തുടര്‍ന്ന് കാനഡയിലെ പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും ഒരുക്കിയിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലിയോ ടോള്‍സ്റോയിയുടെ പ്രശസ്ത കഥയായ 'അനീസ്യ'യുടെ പിന്നണിയില്‍ അണിനിരക്കുന്ന പ്രശസ്ത കലാകാരന്മാരായ ജോയ് ഉടുമ്പന്നൂര്‍ (കാഥികന്‍), ഫിലിപ്പ് ആഞ്ചേരില്‍ (ഹാര്‍മോണിയം), ലിനോ (തബല), കാര്‍ത്തിക് (ക്ളാരനെറ്റ് ആന്‍ഡ് ഫ്ളൂട്ട്), ജോളി ജോണ്‍ (ഇഫ്ക്ട്), ടിറ്റി കുര്യന്‍, സുഭാഷ്, അരുണ്‍ (പിന്നണി ഗായകര്‍) കഥാപ്രസംഗത്തിനുശേഷം നടക്കുന്ന ലൈവ് ഗാനമേളയില്‍ സ്വരൂപ് നായര്‍, സീമ, വെങ്കി ഐയര്‍, ശ്രീകുമാര്‍, ബിന്ദു എന്നിവര്‍ അണിനിരക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രാംപ്ടന്‍ ടെമ്പിള്‍ 905 799 0900, ഡോ. കുട്ടി 647 705 7066, ഉണ്ണി ഒപ്പത്ത് 416 270 0768, അപ്പുക്കുട്ടന്‍ നായര്‍ 647 628 1520, കുര്യന്‍ പ്രക്കാനം 647 771 9041, വു://ഴ്ൌൃൌമ്യൌൃ.രമ

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള