ഷിക്കാഗോ സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മേയ് 17ന്
Thursday, May 7, 2015 6:42 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണവും തൈലാഭിഷേകവും മേയ് 17ന് (ഞായര്‍) നടക്കും.

ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ശുശ്രൂഷയില്‍ 51 കുട്ടികളാണ് പങ്കെടുക്കുക.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ചടങ്ങുകളോടനുബന്ധിച്ച് നെല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വിരുന്നു സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. സുനി പടിഞ്ഞാറെക്കര, സിസ്റേഴ്സ്, മതാധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ കൂദാശ സ്വീകരണത്തിനായി ഒരുക്കുന്നത്. പേരന്റ് വോളന്റിയേഴ്സ്, ചര്‍ച്ച് എക്സിക്യൂട്ടീവ്, ഗായകസംഘം, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍