മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍
Thursday, May 7, 2015 6:39 AM IST
മാഞ്ചസ്റര്‍: ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മേയ് ഒമ്പത്, പത്ത് തീയതികളില്‍ മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടക്കും. ഫാ. പി.ജെ. ജോസഫ് ശുശ്രൂഷകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിക്കും.

ഒമ്പതിന് (ശനി) വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരവും തുടര്‍ന്നു സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

10ന് (ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്നു ഭക്തിനിര്‍ഭരമായ റാസയും മധ്യസ്ഥ പ്രാര്‍ഥനകള്‍, ആശീര്‍വാദം, നേര്‍ച്ച സദ്യ എന്നിവ നടക്കും.

പെരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഇടവക വികാരി ഫാ. വര്‍ഗീസ് മാത്യു സ്വാഗതം ചെയ്തു. തിരുനാള്‍ ദിനത്തില്‍ സണ്‍ഡേ സ്കൂള്‍ സ്കൂളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഫണ്‍ ഫെയര്‍ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: റോയ് സാമുവല്‍ (സെക്രട്ടറി) 07863360671, ഏബ്രഹാം ജോസഫ് (ട്രഷറര്‍) 07846869098.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്