നേപ്പാളി ജനതയ്ക്കു കൈത്താങ്ങുമായി സന്ദര്‍ലാന്‍ഡ് മലയാളി കത്തോലിക്കസമൂഹം
Thursday, May 7, 2015 6:31 AM IST
സന്ദര്‍ലാന്‍ഡ്: വേദനിക്കുന്നവരുടെ കൂടെ എന്നും നിന്നിട്ടുള്ള സന്ദര്‍ലാന്‍ഡ് മലയാളികള്‍ നേപ്പാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി എത്തുന്നു. സെന്റ് ജോസഫ്സ് ഇടവകയുടെ കൂടെനിന്നു പ്രവര്‍ത്തിക്കുന്ന മലയാളി കത്തോലിക്കാ സമൂഹം പ്രകൃതിദുരന്തത്തില്‍ മുങ്ങിയ നേപ്പാളി ജനതയ്ക്ക് തങ്ങള്‍ക്കാവുംവിധം സഹയമെത്തിക്കുന്നു. അംഗങ്ങളില്‍നിന്നും മറ്റു ഉദാരമതികളില്‍നിന്നും പണവും തുണികളും ശേഖരിച്ച് ഇന്റര്‍നാഷണല്‍ എജന്‍സികള്‍ വഴി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനാണ് ഉദേശിക്കുന്നത്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള ഈ എളിയ സംരംഭത്തെ വിജയിപ്പിക്കാന്‍ ഫാ. സജി തോട്ടത്തില്‍ നേതൃത്വം നല്‍കുന്ന പാരിഷ് കമ്മിറ്റി ആഹ്വാനം ചെയ്തു.

മലയാളം കുര്‍ബാന നടക്കുന്ന മേയ് ഒമ്പതിനു(ശനി) തന്നെ സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നു പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്