അറ്റ്ലാന്റ: പാടിമണ്‍, കീഴ്വായ്പൂര് പാറക്കാട്ട് വീട്ടില്‍ പരേതരായ ചാക്കോ - റേച്ചല്‍ ദമ്പതികളുടെ മകനും അറ്റ്ലാന്റ മാര്‍ത്തോമ ദേവാലയത്തിലെ സജീവ അംഗവും സ്നെല്‍വില്ലില്‍ സ്ഥിരതാമസക്കാരനുമായ കുര്യന് ചാക്കോ (ബേബി) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ മേയ് ഒമ്പതിന് (ശനി) രാവിലെ അറ്റ്ലാന്റ മാര്‍തോമ ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം ഇറ്റേര്‍ണല്‍ ഹില്‍സില്‍ നടക്കും. അഹേമിമേ ങമൃ ഠവീാമ ഇവൌൃരവ, 775 ഞമ്യ ഞറ, ടീില ങീൌിമേശി ഏഅ 30083.
ഭാര്യ: മറിയാമ്മ (അമ്മിണി). മക്കള്‍: ബിജു കുര്യന് (നോര്‍ത്ത് കരോളിന), ജോസഫ് കുര്യന് (ബിനു, അറ്റ്ലാന്റ), ബിന്‍സി (ഒക്ലഹോമ). മരുമക്കള്‍: ലില്ലിയന്‍, ലീന, ഷാജി ജോര്‍ജ്. കൊച്ചുമക്കള്‍: കാര്‍ലോസ്, റിച്ചി, ജാക്വിലിന്, സ്റഫനി, ബിലിന്, ലിബിന്, ജോസിലിന്‍, ഷെറിന്, ഷോണ, ഷെല്‍ബി.
സഹോദരങ്ങള്‍- പരേതനായ ജോര്‍ജ് (തിരുവല്ല), കുഞ്ഞൂഞ്ഞുകുട്ടി (പാടിമണ്‍), കുഞ്ഞൂഞ്ഞമ്മ (പാലക്കാട്).
മദ്രാസിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 1986ല്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറിപാര്‍ക്കുകയും യോങ്കേഴ്സില്‍ താമസിച്ച് സ്റിവാര്ട്ട് സ്റാമ്പിംഗ് കമ്പനിയില്‍ ജോലി ചെയ്തു. 2002 ല്‍ കുടുംബസമേതം അറ്റ്ലാന്റയിലേക്കു താമസം മാറ്റി.
പൊതുദര്‍ശനം: മേയ് എട്ടിന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ. ഋലൃിേമഹ ഒശഹഹ എൌിലൃമഹ ഒീാല മിറ ഇലാലല്യൃേ, 3594 ടീില ങീൌിമേശി ഒം്യ, ടിലഹഹ്ശഹഹല, ഏഅ 30039.
വ്യാഴാഴ്ച വൈകുന്നേരം പരേതന്റെ ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്