സോമു മാത്യുവിനു കുവൈറ്റ് പൌരസമിതി യാത്രയയപ്പു നല്‍കി
Thursday, May 7, 2015 6:28 AM IST
കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ സോമു മാത്യുവിനു കുവൈറ്റ് പൌര സമിതി സമുചിതമായ യാത്രയയപ്പു നല്‍കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ തോമസ് ചാണ്ടി എംഎല്‍എ ബഹുമതി പത്രം നല്‍കി സോമു മാത്യുവിനെ ആദരിച്ചു. സാം പൈനുംമൂട് അധ്യക്ഷത വഹിച്ചു. ജോയ് മുണ്ടക്കാട്ട്, സജി തോമസ് മാത്യു, എം.എം. മത്തായി, എം.എ ഹിലാല്‍, അഡ്വ. ജോണ്‍ തോമസ്, ബാബുജി ബത്തേരി, ഉമ്മന്‍ ജോര്‍ജ്, അഡ്വ. തോമസ് പണിക്കര്‍, ഹൈടൈന്‍ തോമസ്, സാം വി. തോമസ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ജോണ്‍ ആര്‍ട്സ് വരച്ച സോമു മാത്യുവിന്റെ ചിത്രം അദ്ദേഹത്തിനു കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍