പ്രവാസി ലീഗല്‍ സെല്‍ സെമിനാര്‍ മേയ് എട്ടിന്
Thursday, May 7, 2015 6:27 AM IST
ന്യൂഡല്‍ഹി: വിദേശത്തും അന്യ സംസ്ഥാനങ്ങളിലും മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ചു പ്രവാസി ലീഗല്‍ സെല്‍ സെമിനാര്‍ നടത്തുന്നു.

മേയ് എട്ടിനു(വെള്ളി) വൈകുന്നേരം അഞ്ചിന് ആര്‍കെപുരം ഡല്‍ഹി മലയാളി അസോസിയേഷന്‍ ഹാളിലാണു സെമിനാര്‍. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍, അഡ്വക്കേറ്റ്സ് എന്നിവര്‍ സെമിനാര്‍ നയിക്കും.

മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന്റെ വിവിധ നടപടികള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു ബിന്‍സ് സെബാസ്റ്യന്‍ 9891242042.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്