ഷിക്കാഗോ സോഷ്യല്‍ ക്ളബ് ഫാമിലി മൂവി നൈറ്റ് ജൂണ്‍ അഞ്ചിന്
Thursday, May 7, 2015 5:37 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ആദ്യമായി ഫാമിലി മൂവിനൈറ്റ് നടത്തുന്നു. സോഷ്യല്‍ ക്ളബിന്റെ അംഗങ്ങളും അവരുടെ കുടുംബവും ഒന്നിച്ചിരുന്നു നൈല്‍സിലുള്ള ബഗ് മൂവി സെന്ററില്‍ അംഗങ്ങള്‍ക്കു മാത്രമായി മൂവി ജൂണ്‍ അഞ്ചിനു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിന് ഒരുക്കിയിരിക്കുന്നു. ക്ളബിന്റെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും കൂടി 250 ഓളം ആളുകളാണു മൂവി നൈറ്റില്‍ പങ്കെടുക്കുന്നത്.

തിരക്കുപിടിച്ച ജീവിത ശൈലിയില്‍നിന്നു മാറിനന്നുകൊണ്ടു അംഗങ്ങള്‍ക്ക് ഉല്ലാസം പകരുന്ന ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ വ്യത്യസ്തയാര്‍ന്ന പരിപാടികളുടെ മറ്റൊരു ഉദാഹരണമാണ് ഫാമിലി മൂവി നൈറ്റ് എന്നു പ്രസിഡന്റ് സാജു കണ്ണംമ്പള്ളി അറിയച്ചു. മൂവിനൈറ്റ് അവസ്മരണീയമാക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ അണിയറയില്‍ നടന്നുവരുന്നു എന്ന് വൈ. പ്രസിഡന്റ് സിബി കദളിമറ്റം അറിയിച്ചു. ജോയി നെല്ലാമറ്റം, പ്രതീപ് തോമസ്, സണ്ണി ഇണ്ടികുഴി എന്നിവര്‍ മൂവിനൈറ്റിനു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം