ഷിക്കാഗോ കെസിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: ഫാ. തോമസ് മുളവനാല്‍
Thursday, May 7, 2015 5:36 AM IST
ഷിക്കാഗോ: ക്നാനായ സമൂഹത്തിന്റെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നു വികാരി ജനറാളും നോര്‍ത്ത്അമേരിക്കന്‍ ക്നാനായ റീജണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ പ്രസ്താവിച്ചു. കെസിഎസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫാ. മുളവനാല്‍.

കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീനോ കോതാലടിയില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതം പറഞ്ഞു. മെയ് 29നു വെള്ളിയാഴ്ച കെസിഎസ് നടത്തുന്ന സിദ്ദിഖ് ലാല്‍ സ്പീക്കിംഗ് എന്ന ഫണ്ട് റെയ്സിംഗ് പ്രോഗ്രാം വിജയിപ്പിക്കുവാന്‍ യോഗം ആഹ്വാനം ചെയ്തു. ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ റ്റോമി കണ്ണാല, കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി സക്കറിയ ചേലക്കല്‍, വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് എന്നിവരും സന്നിഹിതരായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാത്യു തട്ടാമറ്റം, ജോസ് മണക്കാട്ട്, തോമസ് പൂതക്കരി, ഡെന്നി പുല്ലാപ്പള്ളില്‍, ഡാളി കാടമുറിയില്‍, നൈജു മണക്കാട്ട്, മജു ഓട്ടപ്പള്ളില്‍, ജേക്കബ് മണ്ണാര്‍ക്കാട്ടില്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍