പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹ മരണം: പ്രതിഷേധ റാലി മാര്‍ച്ച് ഒമ്പതിന്
Thursday, May 7, 2015 5:35 AM IST
ഷിക്കാഗോ: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ മരണം സംബന്ധിച്ച് അന്വേഷണം ത്വരിതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവീണ്‍ വര്‍ഗീസ് ആക്ഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലെ ഡെയ്ലി പ്ളാസയില്‍ മേയ് ഒമ്പതിനു ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു വരെ സമാധാന റാലി നടത്തുന്നു.

ഗവര്‍ണറുടെ ഓഫീസ് പ്രതിനിധി, സ്റേറ്റ് മജോറിറ്റി ലീഡര്‍ ലൂ ലാന്‍ഗ്, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ, കോണ്‍ഗ്രസ് മാന്‍ ബോബ് ഡോളിന്റെ പ്രതിനിധി, ആള്‍ഡര്‍മാന്‍ ജിം ബ്രൂക്ക്മാന്‍, പ്രവീണ്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മറിയാമ്മ പിള്ള എന്നിവര്‍ പ്രസംഗിക്കുന്നതാണ്.

സമാനമായ അനുഭവങ്ങളുള്ള മറ്റു കുടുംബാംഗങ്ങളും അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍നിന്നായി റാലിയില്‍ പങ്കെടുക്കുന്നതും സംസാരിക്കുന്നതുമാണ്. ഫ്ളോറിഡയില്‍ കാണാതായ റെനി ജോസിനുവേണ്ടിയും പോസ്റര്‍ തയാറാക്കുന്നുണ്ട്. പ്രവീണിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ചുവന്ന വേഷം ധരിക്കണമെന്നു സംഘാടകര്‍ അറിയിക്കുന്നു.

ഷിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍നിന്നു ശനിയാഴ്ച രാവിലെ 10 മണിക്ക് റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കു ബസ് സൌകര്യം ഒരുക്കിയിരിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം