നടി ശോഭന അവതരിപ്പിക്കുന്ന 'കൃഷ്ണ' ഡാളസില്‍ മേയ് 23ന്
Thursday, May 7, 2015 5:34 AM IST
ഇര്‍വിംഗ്, ടെക്സസ് : ചലച്ചിത്ര താരം ശോഭന അവതരിപ്പിക്കുന്ന ഇംഗ്ളീഷ് മ്യൂസിക്കല്‍ ഡ്രാമ കൃഷ്ണ മേയ് 23നു (ശനിയാഴ്ച) വൈകുന്നേരം ആറിനു ഇര്‍വിംഗ് നിമിറ്റ്സ് ഹൈസ്കൂള്‍ ഹാളില്‍ അരങ്ങേറുന്നു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഡാളസിലെ ഇന്ത്യന്‍ സമൂഹത്തിനു മികച്ച കലാപരിപാടികള്‍ കാഴ്ചവച്ച എന്‍എസ്എസ് നോര്‍ത്ത് ടെക്സാസ് ആണ് ഈ നൃത്തനാടകം സംഘടിപ്പിക്കുന്നത്. ഈ നൃത്ത നാടക ശില്‍പം ഇംഗ്ളീഷ് ഭാഷയില്‍ കാഴ്ച്ചവയ്ക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഓസ്കാര്‍ വിജയി റസൂല്‍ പൂക്കുട്ടിയും, സുപ്രസിദ്ധ ഹിന്ദി താരങ്ങളായ ശബാന ആസ്മി, കങ്കണ സെന്‍, നന്ദിത ദാസ് എന്നിവരും തമിഴ് സിനിമാ താരങ്ങളായ പ്രഭു, സൂര്യ, രാധിക എന്നിവരും ഉള്‍പ്പെടും. കഴിഞ്ഞ ഒരു മാസമായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി പ്രദര്‍ശിപ്പിച്ചുവരുന്നു.

ഈ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്‍എസ് സ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് സത്യജിത് നായര്‍ അറിയ്ച്ചു. പരിപാടിയുടെ ടിക്കറ്റുകള്‍ ഇനിയും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടെണ്ടതാണ് സത്യജിത് നായര്‍ (405) 613 1829 മോഹന്‍ കുന്നംകളത്ത് (214) 886 4807, കിരണ്‍ വിജയകുമാര്‍ (281) 948 2345, വത്സല ഗോപിനാഥ് (469) 471 2414, ലേഖ പ്രമോദ് (469) 644 3550, അനിമേഷ് പിള്ള (512) 239 9571, ജിഷ ജഗദീഷ് (763) 742 7111, മല്ലിക രാധാകൃഷ്ണന്‍ (469) 487 9906, പ്രമോദ് നായര്‍ (972) 800 9285, വികാസ് നെടുംപിള്ളില്‍ (469) 688 9979. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി എന്‍ എസ് എസ് നോര്‍ത്ത് ടെക്സാസ് വെബ്സൈറ്റ്, സുലേഖ ഡോട്ട് കോം, ഫണ്‍ ഏഷ്യ തുടങ്ങിയ സൈറ്റ്കളിലും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം