ചിന്നമ്മ മത്തായി പുല്ലുകാട്ട് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി
Thursday, May 7, 2015 5:33 AM IST
ഫിലാഡല്‍ഫിയ: മുന്‍ കോട്ടയം കുമാരനല്ലൂര്‍ പഞ്ചായത്ത് മെമ്പറും, പരേതനായ പള്ളിയറ തുണ്ടത്തില്‍ ചാണ്ടി (തടി ചാണ്ടി)യുടെ മകളും പരേതനായ പി.ഒ. മത്തായിയുടെ (പുല്ലുകാട്ട് കൊച്ച്) ഭാര്യയുമായ ചിന്നമ്മ മത്തായി പുല്ലുകാട്ട് (84) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. മലയാളം പത്രം പേട്രനായിരുന്ന പരേതനായ പി.സി. ചാക്കോയൂടെ സഹോദരിയാണ്.

മക്കള്‍: ജോണി പുല്ലുകാട്ട് & മോളി (ഫിലാഡല്‍ഫിയ, അലക്സ് പുല്ലുകാട്ട് & ലീലാമ്മ (ഫിലാഡല്‍ഫിയ), ജോസ് പുല്ലുകാട്ട് (ഫിലാഡല്‍ഫിയ), ഓമന സ്ളേര്‍ബി & റോബര്‍ട്ട് (നോര്‍ത്ത് ഡെക്കോട്ട), എല്‍സമ്മ മാത്യു (തങ്കമ്മ) & മാത്യു (തമ്പി) ഫിലാഡല്‍ഫിയ.

കൊച്ചുമക്കള്‍: അനു പുല്ലുകാട്ട്, മാത്തന്‍ പുല്ലുകാട്ട്, സുജാത കുര്യന്‍ & വര്‍ഗീസ് കുര്യന്‍, ടാനിയ സക്കറിയ & രഞ്ചിത്ത്, ടൈസണ്‍ മാത്യു & ഗീത, ക്രിസ്റീന അലക്സ്, കെവിന്‍ അലക്സ്.

പൊതുദര്‍ശനവും സംസ്കാരവും മെയ് ഒമ്പതിനു ശനിയാഴ്ച. പൊതുദര്‍ശനം 12 മുതല്‍ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് പാരിഷ്, 214 വെല്‍ ഷ് റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, ഫിലഡല്‍ഫിയ 19006. 1:30 നു വിശുദ്ധ കുര്‍ബാന. തുടര്‍ന്നു സംസ്കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (ബെന്‍സലെം, പെന്‍സില്‍ വേനിയ 19020).

റിപ്പോര്‍ട്ട്: ജോസ് കാടാപുറം