ഫിലാഡല്‍ഫിയയില്‍ നിര്യാതയായ സാറാ യോഹന്നാന്റെ സംസ്കാരം ശനിയാഴ്ച്ച
Thursday, May 7, 2015 5:33 AM IST
ഫിലാഡല്‍ഫിയ: മേയ് മൂന്നിനു (ഞായറാഴ്ച)ഫിലാഡല്‍ഫിയായില്‍ നിര്യാതയായ സാറാ യോഹന്നാന്റെ(65) സംസ്കാരശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും.

പൊതുദര്‍ശനം: മേയ് എട്ടിനു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ പി. എ. 19115).

സംസ്കാരശൂശ്രൂഷകള്‍: മേയ് ഒമ്പതിനു (ശനിയാഴ്ച) രാവിലെ 8.30 മുതല്‍ ഒമ്പതു വരെ പൊതുദര്‍ശനം. 9:00 ദിവ്യബലി. 10.15 മുതല്‍ പതിനൊന്നു വരെ പൊതുദര്‍ശനം. തുടര്‍ന്നു സംസ്കാരശൂശ്രൂഷകളും സീറോ മലബാര്‍ പള്ളിയില്‍. മൃതദേഹം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 ഹ|ംവില്‍ റോഡ്, ബെന്‍സേലം, പിഎ 19020) സംസ്കരിക്കും.

റാന്നി കോയിക്കല്‍ കുടുംബാംഗമായ പരേത സീറോ മലബാര്‍ പള്ളി പാരീഷ് കൌണ്‍സില്‍ അംഗവും, സെന്റ് ജോസഫ് വാര്‍ഡ് മുന്‍ പ്രസിഡന്റും, മദേഴ്സ് ഫോറം മുന്‍ പ്രസിഡന്റുമായിരുന്നു. റിയല്‍ എസ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന കൊട്ടാരക്കര പ്ളാവിലയില്‍ യോഹന്നാന്‍ മത്തായി (പി.എം. തങ്കച്ചന്‍) ആണു ഭര്‍ത്താവ്.

മക്കള്‍: പ്രസി, പ്രീത, പ്രദീപ് ജോണ്‍. മരുമക്കള്‍: മാത്യു വര്‍ഗീസ്, അശോക് കൈലാത്ത്, ഖുശ്ബു. സഹോദരങ്ങള്‍: തോമസ് മാത്യു കോയിക്കല്‍ (യുഎസ്എ), ആനിയന്‍ മാത്യു കോയിക്കല്‍ (ഇന്ത്യ), സെബാസ്റ്യന്‍ മാത്യു കോയിക്കല്‍ (യുഎസ്എ), റവ. ഫാ. ജോസ് കോയിക്കല്‍ (ആസ്ട്രേലിയ), ലിസമ്മ ജയിംസ് (ഇന്ത്യ), സോഫി ജോസ് (യുഎസ്എ), സൂസി ഷാജന്‍ (യുഎസ്എ),, ഗ്രേസി മോഡി (യു. എസ്. എ), റോയി മാത്യു കോയിക്കല്‍ (യുഎസ്എ).

ഒലിവിയ, സോഫിയ, ലൈല റോസ്, അഗസ്റിന്‍ കൈലാത്ത് എന്നിവര്‍ കൊച്ചുമക്കള്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍