ടൊറന്റോ ശ്രീ നാരായണ അസോസിയേഷനു പുതിയ ഭരണസമിതി
Wednesday, May 6, 2015 8:18 AM IST
ടൊറന്റോ: ടൊറന്റോ ശ്രീ നാരായണ അസോസിയേഷന്‍ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഡോ. ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്), ഉമാ ശങ്കര്‍ (വൈസ് പ്രസിഡന്റ്), ഷമിത ഭരതന്‍ (ജനറല്‍ സെക്രട്ടറി), ശ്രീജിത്ത് പണിക്കര്‍ (ജോ. സെക്രട്ടറി), സജികുമാര്‍ പങ്കജാക്ഷന്‍ (ട്രഷറര്‍), സജീവ് (ജോ. ട്രഷറര്‍), ശ്രീകുമാര്‍ ശിവന്‍ (ഇവന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ക്വാളിറ്റി ഇന്‍ ഹാളില്‍ കൂടിയ വാര്‍ഷിക പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉദയന്‍ പുരുഷോത്തമന്‍ അവതരിപ്പിച്ചു. 2014 വാര്‍ഷിക കണക്കുകള്‍ മുന്‍ വൈസ് പ്രസിഡന്റും അവതരിപ്പിച്ചു. തുടര്‍ന്നു അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും പൊതുയോഗം പാസാക്കി.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള