മിസിസോഗ കേരള അസോസിയഷന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു
Wednesday, May 6, 2015 6:21 AM IST
ഒന്റാരിയോ: മിസിസോഗയിലുള്ള കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മിസിസോഗ സിറ്റിയുമായി സകരിച്ചു മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നു.

മേയ് ഒമ്പതിന് (ശനി) ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ മൂന്നുവരെയുള്ള സമയത്താണ് അസോസിയേഷന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘം വൃക്ഷതൈകള്‍ നടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെയുള്ള സംഘങ്ങളായാണ് വൃക്ഷതൈ നടീല്‍ കര്‍മത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളായ കാലാവസ്ഥാനുസൃതമായ വസ്ത്രധാരണം, ഷൂസ് മുതലായവയെ പറ്റിയുള്ള വിശദവിവരങ്ങള്‍ ഇ-മെയില്‍ വഴി എല്ലാ അംഗങ്ങളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. മിസിസോഗ സിറ്റിയുടെ നേതൃത്വത്തില്‍ മില്യന്‍ ട്രീ പ്ളാന്റിംഗിന്റെ 4175 പ്ളസന്റ് റണ്‍ ലൊക്കേഷനിലാണു വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്നത്.

പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍, കൂട്ടായ്മകള്‍ 4140 ഗ്ളെന്‍ എറിന്‍ മില്ലിലെ സെന്റ് ക്ളെയര്‍ സ്കൂളില്‍ ഉച്ചയ്ക്ക് ഒന്നിനു മുന്‍പായി എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ംംം.ാശശൈമൌൈഴമസലൃമഹമമീരശമശീിേ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള