ഫിലാഡല്‍ഫിയായില്‍ മേയര്‍ ഇലക്ഷന്‍ ധനശേഖരണാര്‍ഥം ഡിന്നര്‍ ഒരുക്കുന്നു
Wednesday, May 6, 2015 6:17 AM IST
ഫിലാഡല്‍ഫിയ: വാശിയേറി തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ ഫിലാഡല്‍ഫിയയില്‍ മേയ് 19ന് നടക്കുന്ന പ്രൈമറിയില്‍ മത്സരിക്കുന്ന ജിം കെന്നിയുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ധനശേഖരണാര്‍ഥം ഡിന്നര്‍ മേയ് എട്ടിനു(വെള്ളി) നടക്കും. വൈകുന്നേരം 6.30ന് അലേലവേശ കിശറമി ഈശിെല ലാണ് ഡിന്നര്‍.

മലയാളികളുടെ ഉത്തമ സുഹൃത്തും ഇമിഗ്രന്റ് കമ്യൂണിറ്റിക്കു പ്രാമുഖ്യം കൊടുക്കുകയും നിലവില്‍ മറ്റു സ്ഥാനാര്‍ഥിയേക്കാള്‍ ഉന്നത നിലവാരം പുലര്‍ത്തുകയും ചെയ്യുന്ന ജിം കെന്നിയുടെ ധനശേഖരണാര്‍ഥം നടത്തുന്ന ഡിന്നറിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്തു. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്