കോഴിക്കോട് സിറ്റി കെഎംസിസി ബൈത്തുറഹ്മ തറക്കല്ലിടല്‍ മേയ് ആറിന്
Wednesday, May 6, 2015 6:15 AM IST
റിയാദ്: കെഎംസിസി കോഴിക്കോട് സിറ്റി കെഎംസിസിയുടെ ആദ്യ ബൈത്തുറഹ്മ ശിലാസ്ഥാപനം മേയ് ആറിന് (ബുധന്‍) വൈകുന്നേരം 4.30നു പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

വിധവയായ കറ്റേടത്ത് സാറയ്ക്കാണു സിറ്റി കമ്മിറ്റി ആദ്യ ബൈത്തുറഹ്മ നിര്‍മിച്ചുനല്‍കുന്നത്. ചടങ്ങില്‍ എം.എ. റസാഖ് മാസ്റര്‍, കെ.പി. മുഹമ്മദ് കുട്ടി. അഷ്റഫ് വേങ്ങാട്ട്, എസ്.വി അര്‍ഷുല്‍ അഹ്മദ്, റാശിദ് ദയ, ശരീഫ് പാലത്ത്, സൈദു മീഞ്ചന്ത, ഷംസുദ്ദീന്‍ മാസ്റര്‍ എന്നിവര്‍ പങ്കെടുക്കുമെന്നു ബൈത്തുറഹ്മ നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ അബ്ദുന്നാസര്‍ മാങ്കാവ്, മിര്‍ഷാദ് ബക്കര്‍, അബ്ദുള്ള കോട്ടാംപറമ്പ്, നൌഷാദ് മാത്തോട്ടം എന്നിവര്‍ അറിയിച്ചു.

രണ്ടാമത്തെ വീട് കോഴിക്കോട് കോതി ബീച്ചില്‍ ലക്ഷംവീട് കോളനിയില്‍ മത്സ്യതൊഴിലാളിയായ അബൂബക്കറിനും കുടുംബത്തിനുമാണു നിര്‍മിച്ചു നല്‍കുന്നത്. തറക്കല്ലിടല്‍ കര്‍മം 15നു(വെള്ളി) വൈകുന്നേരം നാലിനു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിക്കും. മാങ്കാവ് കുറ്റിയില്‍ താഴത്ത് സരോജിനിക്കു നിര്‍മിച്ചുനല്‍കുന്ന മൂന്നാമത്തെ വീടിന് 16ന് (ശനി) വൈകുന്നേരം മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല തറക്കല്ലിടും.

നാട്ടില്‍ ബൈത്തുറഹ്മ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എസ്.വി. അര്‍ഷുല്‍അഹ്മദ്, അംഗങ്ങളായ സൈതു മീഞ്ചന്ത, വി. ഷംസുദ്ദീന്‍ മാസ്റര്‍, ഫൈസല്‍ കപ്പക്കല്‍, യു.പി അബൂബക്കര്‍ എന്നിവരാണു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍