തിരുനാള്‍ ആഘോഷിച്ചു
Tuesday, May 5, 2015 8:38 AM IST
ബംഗളൂരു: ദാസറഹള്ളി സെന്റ് ക്ളാരറ്റ് ദേവാലയത്തില്‍ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിപുരസരം ആഘോഷിച്ചു.

ഇടവക വികാരി ഫാ. തോമസ് താന്നിയാനിക്കല്‍ തിരുനാളിനു കൊടിയേറ്റി. തുടര്‍ന്നു നടന്ന ദിവ്യബലിക്കും നൊവേനയ്ക്കും സെന്റ് തോമസ് ഫൊറോന വികാരി ഫാ. തോമസ് കല്ലുകളം സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു.

പ്രധാന തിരുനാള്‍ ദിവസമായിരുന്ന മേയ് ഒന്നിനു വൈകുന്നേരം അഞ്ചിന് ഫാ. റോയി അറയ്ക്കല്‍ സിഎംഎഫിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നൊവേനയും നടത്തി.

രാത്രി എട്ടിന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. തിരുനാള്‍ കര്‍മങ്ങള്‍ക്ക് വികാരി ഫാ. തോമസ് താന്നിയാനിക്കല്‍, ഇടവക കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.