ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍
Tuesday, May 5, 2015 8:37 AM IST
ബംഗളൂരു: ഇന്‍ഫന്റ് ജീസസ് പ്രെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ വിവേക്നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തിലെ തീര്‍ഥാടന കേന്ദ്രത്തില്‍ മേയ് ഒമ്പതിനു നടത്തും. തീര്‍ഥാടന കേന്ദ്രത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ മലയാളത്തിലുള്ള തിരുവചന പ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫാ. വിപിന്‍ കുരിശുതറ സിഎംഐ, ശാലോം ടീം, ഇന്‍ഫന്റ് ജീസസ് പ്രെയര്‍ ടീം എന്നിവര്‍ കണ്‍വന്‍ഷന്‍ നയിക്കും. കണ്‍വന്‍ഷനിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: 25742128, 9980621391.