ന്യൂയോര്‍ക്ക് പൂജയുടെ നാടകം 'കടം കൊടുത്ത ജീവിതം' ജൂണ്‍ ആറിന് യോങ്കേഴ്സില്‍
Tuesday, May 5, 2015 8:32 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ഥം ന്യൂയോര്‍ക്ക് പൂജ തീയറ്റേഴ്സിന്റെ 'കടം കൊടുത്ത ജീവിതം' എന്ന സാമൂഹിക നാടകം ജൂണ്‍ ആറിന് (ശനി) വൈകുന്നേരം ആറിന് യോങ്കേഴ്സിലെ ലിങ്കന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ചികിത്സക്കായും കുട്ടികളുടെ പഠനത്തിനുവേണ്ടിയും ഓരോ വര്‍ഷവും 25,000 ഡോളറിന്റെ സാമ്പത്തിക സഹായം ബ്രോങ്ക്സ് ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ നല്‍കിവരുന്നു.

സൊസൈറ്റിയുടെ ധനശേഖരണാര്‍ഥം നടത്തുന്ന നാടകത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഗ്രാന്‍ഡ് സ്പോണ്‍സര്‍ സണ്ണി മാത്യു (സണ്ണി ട്രാവല്‍സ്), ജോര്‍ജ് കണ്ടംകുളം എന്നിവര്‍ക്ക് ആദ്യ ടിക്കറ്റുകള്‍ നല്‍കി വികാരി ഫാ. ജോസ് കണ്ടത്തിക്കുടി നിര്‍വഹിച്ചു.

തുടര്‍ന്നു സ്പോണ്‍സര്‍മാരായ ഷോളി കുമ്പിളുവേലി (സെഞ്ച്വറി 21 റോയല്‍), ജോട്ടി പ്ളാത്തറ (വെല്‍സ് ഫാര്‍ഗോ), ഡൊമിനിക് സാമുവല്‍ (ന്യൂയോര്‍ക്ക് ലൈഫ്), നവാബ് (ഇന്ത്യന്‍ -പാകിസ്ഥാന്‍ കുസിന്‍), ജോയിസന്‍ മണവാളന്‍ (സ്പൈസസ് വില്ലേജ്), ഹാനോഷ് പണിക്കര്‍ (ജൂല്‍ടെല്‍ ഇന്റര്‍നാഷണല്‍ കോഴ്സ്), ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ്), ജോണ്‍ പണിക്കര്‍ (റോയല്‍റ്റി), റോയി താന്നിക്കല്‍ (റോയി മെക്കാനിക്കല്‍), ജോജി (ജിആന്‍ഡ് ജെ ഓട്ടോ റിപ്പയര്‍), ടോം വര്‍ഗീസ് തീമ്പലങ്ങാട്ട്, ജോസ് ഞാറകുന്നേല്‍, ജോസഫ് കാഞ്ഞമല, ഷാജി സഖറിയ, ഡോ. ബേബി പൈലി എന്നിവര്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. അസി. വികാരി റോയിസന്‍ മേനോലിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് ചാമക്കാല 914 953 5291, ഡോ. ബിജി പുളിമൂട്ടില്‍ 914 815 0483, എല്‍ദോ കുരുന്നപ്പള്ളി 914 819 7873.