ബ്രിട്ടനില്‍ വിദേശത്തു നിന്നുള്ള വീസ അപേക്ഷകര്‍ക്കും ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ്
Tuesday, May 5, 2015 8:29 AM IST
ലണ്ടന്‍: വിദേശരാജ്യങ്ങളില്‍നിന്ന് ബ്രിട്ടീഷ് വീസക്ക് അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റ്. രാജ്യത്തിനുള്ളില്‍നിന്നു തന്നെ അപേക്ഷ നല്‍കുന്നവര്‍ക്ക് 2008 മുതല്‍ തന്നെ ഇതു നല്‍കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചു മുതല്‍ തന്നെ, പാക്കിസ്ഥാനില്‍ നിന്നുള്ള അപേക്ഷകരില്‍ വീസ അനുവദിക്കപ്പെടുന്നവര്‍ക്ക് ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നതാണ്. സ്റേജ് 2 പട്ടികയില്‍പ്പെടുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു കൂടിയാണ് ഇപ്പോള്‍ ഇതു നല്‍കിത്തുടങ്ങുന്നത്. ആറു മാസത്തിലേറെക്കാലം രാജ്യത്ത് തങ്ങാന്‍ ഉദ്ദേശിച്ച് വീസക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു നിര്‍ബന്ധം.

സ്റേജ് 2 രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല. ജൂലൈ 31നു നടപ്പാക്കുന്ന സ്റേജ് 4 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ വരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍