ഫാ.ജോഷി പഴുക്കാത്തറക്ക് ഡോക്ടറേറ്റ്
Tuesday, May 5, 2015 8:28 AM IST
ലുവൈന്‍: ബല്‍ജിയത്തെ ലുവൈന്‍ കാത്തലിക് സര്‍വകലാശാലയില്‍ നിന്നും ഫാ.ജോഷി പഴുക്കാത്തറക്ക് ഡോക്ടറേറ്റ്. സിഎംഐ സഭാംഗമായ ഫാ. ജോഷി, ക്രിസ്തു വിജ്ഞാനിയത്തെയും ലിറ്റര്‍ജിയെയും സംബന്ധിച്ച വിഷയത്തിലാണ് പഠനം നടത്തിയത്.

'ക്രിസ്തുസാന്നിധ്യം ലോകത്തിലിന്ന് ബലിയിലൂടെ' എന്ന തലക്കെട്ടില്‍ തയാറാക്കിയ പ്രബന്ധത്തിനാണ് യൂണിവേഴ്സിറ്റിയിലെ തീയോളജി ആന്‍ഡ് റിലിജിയസ് സ്റഡി വിഭാഗം ഡോക്ടറേറ്റ് നല്‍കിയത്. വിഷയത്തിന്റെ തീവ്രത അവതരിപ്പിക്കാന്‍ ഫാ. ജോഷി നാനൂറില്‍പ്പരം പേജുകള്‍ ഉപയോഗിച്ചു.

പാലക്കാട്ട് കാഞ്ഞിരപ്പുഴ ജോര്‍ജ്-റോസമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ്. സിഎംഐ സഭയുടെ തെലുങ്കാന സംസ്ഥാനത്തെ ബെല്ലംപിള്ളി പ്രോവിന്‍സ് അംഗമാണ് ഫാ.ജോഷി. 2007 ല്‍ പൌരോഹിത്യം സ്വീകരിച്ച ഇദ്ദേഹം മിഷന്‍ പ്രദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു.

ജൂണ്‍ 15 മുതല്‍ ഋഷികേശിലുള്ള (ഉത്തരഖണ്ഡ്) സമന്വയ ദൈവശാസ്ത്രപീഠത്തില്‍ റവ. ഡോ. ജോഷി അധ്യാപകനായി ചുമതലയേല്‍ക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍