ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെമി ക്ളാസിക്കല്‍ മത്സരം 'ചിലമ്പൊലി' ജൂണ്‍ ഏഴിന്
Tuesday, May 5, 2015 8:27 AM IST
മാഞ്ചസ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികാഘോത്തിന്റെ ഭാഗമായി ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ യുകെയിലെ പെണ്‍കുട്ടികള്‍ക്കായി ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.

ചിലമ്പൊലി 2015 എന്ന് പേരിട്ടിരിക്കുന്ന സെമി ക്ളാസിക്കല്‍ ഡാന്‍സ് മത്സരം ജൂണ്‍ ഏഴിന് (ഞായര്‍) രാവിലെ 10ന് മാഞ്ചസ്ററിലെ ട്രാഫോര്‍ഡ് എക്സ് സര്‍വീസ്മെന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.

സെമി ക്ളാസിക്കല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികള്‍ ആഗ്രഹം പ്രകടിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു.

എട്ടു മുതല്‍ 13 വയസുവരെയുള്ള കുട്ടികളെ ജൂണിയര്‍ വിഭാഗത്തിലും 14നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗത്തിലുമായാണ് മത്സരിക്കുന്നത്.

ഒന്നാം സമ്മാനമായി 101 പൌണ്ടും ട്രോഫിയും പ്രശംസാ പത്രവും രണ്ടാം സ്ഥാനക്കാര്‍ക്ക് 51 പൌണ്ടും ട്രോഫിയും പ്രശംസാ പത്രവും മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രശംസാപത്രവും സമ്മാനമായി ലഭിക്കും.

വിവരങ്ങള്‍ക്ക്: ഡോ. സിബി വേകത്താനം 07903748605, അഡ്വ. റെന്‍സണ്‍ 07970470891, സിന്ധു 07915547371, ജെസി കുഞ്ഞുമോന്‍ 07828319030.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍