കാല്‍ക്കാജി സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാളിനു കൊടിയേറി
Tuesday, May 5, 2015 8:27 AM IST
ന്യൂഡല്‍ഹി: കാല്‍ക്കാജി സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാള്‍ മേയ് അഞ്ചു (ചൊവ്വ) മുതല്‍ 10 (ഞായര്‍) വരെ നടക്കും.

അഞ്ചിന് (ചൊവ്വ) മുതല്‍ ശനി വരെ വൈകുന്നേരം 7.30നു നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഫാ. ആന്റണി ലിജോ തളിയത്ത്, ഫാ. ഏബ്രഹാം ചെമ്പോട്ടിക്കല്‍ എംഎസ്ടി, ഫാ. ജേക്കബ് നങ്ങാലിമാലില്‍, ഫാ. പയസ് മലേക്കണ്ടത്തില്‍, ഫാ. മാത്യു മൂത്തശേരില്‍ എംഎസ്ടി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ മേയ് 10ന് (ഞായര്‍) നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ടിയോ കൊച്ചുകാവുംപുറത്ത് സിഎസ്ടി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. സുജിത്ത് അഗസ്റിന്‍ എസ്ഡിബി സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്