അബുദാബി മലയാളി സമാജം വനിതാ വേദി രൂപീകരിച്ചു
Tuesday, May 5, 2015 8:22 AM IST
അബുദാബി: അബുദാബി മലയാളി സമാജം വനിതാ വിഭാഗം രൂപികരിച്ചു. ജനറല്‍ കണ്‍വീനറായി ലിജി ജോബീസിനെയും കോഓര്‍ഡിനേറ്റര്‍മാരായി നൌഷി ഫസല്‍, അപര്‍ണ സന്തോഷ്, യമുന ജയലാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ സമാജം പ്രസിഡന്റ് ബി.യേശുശീലന്‍ സെക്രട്ടറി പി. സതീഷ്കുമാര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ അന്‍സാര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള