ആര്‍ഐസിസി സര്‍ഗ ജാലകം മദ്രസ ഫെസ്റും കുടുംബസംഗമവും മേയ് എട്ടിന്
Tuesday, May 5, 2015 8:20 AM IST
റിയാദ്: 'ഉത്തമ സമുദായം ഉത്കൃഷ്ട സംസ്കാരം' എന്ന പ്രമേയത്തില്‍ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ദഅവ കാമ്പയിനിന്റെ ഭാഗമായി സുലൈ മദ്രസത്തു തൌഹീദിലെയും നസീം സലഫി മദ്രസയിലെയും വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'സര്‍ഗ ജാലകം' മദ്രസ ഫെസ്റും കുടുംബ സംഗമവും മേയ് എട്ടിന് (വെള്ളി) നടക്കും.

വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനായി വ്യത്യസ്ത പരിപാടികള്‍ സംഗമത്തില്‍ നടക്കും.

രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ അതീക്ക അദ്ദുവൈശ് ഇസ്ത്തിറാഹയില്‍ നടക്കുന്ന സംഗമത്തില്‍ ഖിറാഅത്ത്, കഥപറയല്‍, പ്രസംഗം, കവിതാ പാരായണം, സംഘഗാനം തുടങ്ങിയ സര്‍ഗവിരുന്നുകള്‍ക്കു പുറമെ കിഡ്സ് ഫണ്‍, ക്വിസ് മത്സരങ്ങള്‍, സ്പോര്‍ട്സ്, പേരന്റ്സ് മീറ്റ്, മാതൃസംഗമം തുടങ്ങിയ പരിപാടികളും നടക്കും. വിവിധ ഇനങ്ങളിലായി ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വൈകുന്നേരം ഏഴിനു നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ 'ഉത്തമ സമുദായവും സമകാലിക മുസ്ലിങ്ങളും', 'മാതൃകാ കുടുംബം മാതൃകാ സമൂഹം' തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് മത, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംസാരിക്കും.