ഓസ്ട്രിയയില്‍ ഓരോ മിനിറ്റിലും ഒരു കുറ്റകൃത്യം വീതം നടക്കുന്നു
Tuesday, May 5, 2015 8:19 AM IST
വിയന്ന: ഓരോ 60 സെക്കന്റിലും യൂറോപ്പിലെ ശാന്തമായ രാജ്യമെന്നവകാശപ്പെടുന്ന ഓസ്ട്രിയയില്‍ ഓരോ അക്രമങ്ങള്‍ വീതം രജിസ്റര്‍ ചെയ്യപ്പെടുന്നു. പരാതികളുടെ എണ്ണത്തില്‍ വിയന്ന, ഗ്രാസ് സംസ്ഥാനങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ഭവനഭേദനം, പീഠനം, കവര്‍ച്ച, മോഷണം, കൊലപാതകം, ആള്‍മാറാട്ടം തുടങ്ങി ഓരോ അറുപതു സെക്കന്റിലും ഓസ്ട്രിയയില്‍ ഓരോ പോലീസ് കേസ് രജിസ്റര്‍ ചെയ്യപ്പെടുന്നു. 2014 ല്‍ മാത്രം ഓസ്ട്രിയയില്‍ 5,27,692 പരാതികള്‍ രജിസ്റര്‍ ചെയ്യപ്പെട്ടു. അതായതു ദിവസത്തില്‍ 1445 കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടു എന്നര്‍ഥം.

മോഷ്ടാക്കളുടെ ഇഷ്ട നഗരം ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയും അതുകഴിഞ്ഞാല്‍ ഗ്രാസുമാണ്. വിയന്നയില്‍ പോയ വര്‍ഷം 2,02,426 ഉം, നീഥര്‍ ഓസ്ട്രിയല്‍ 75,352 ഉം ഓബര്‍ ഓസ്ട്രിയയില്‍ 63,856 ഉം സ്റയര്‍മാര്‍ക്കില്‍ 56,375 കേസുകളും രജിസ്റര്‍ ചെയ്തു.

ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഗ്രാസിന്റെ തലസ്ഥാനത്ത് 24421 ഉം വിയന്നയിലെ പത്താമത്തെ ജില്ലയില്‍ 19,125 ഉം ലിന്‍സില്‍ 17,789 ഉം കേസുകള്‍ രജിസ്റര്‍ചെയ്തു.

ഏറ്റവും കുറവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് യെന്നെര്‍സോര്‍ഫിലാണ് 373 എണ്ണം ഹെര്‍മുഗോറിന്‍ 476 ഉം വൈഡ്ഹോഫന്‍ ദെയര്‍ യബസില്‍ 505 ഉം വൈഡ് ഹോഫന്‍ ദെയര്‍ തായയലില്‍ 587 ഉം യാസന്‍ സ്റാറ്റില്‍ 950 ഉം ക്രിമിനല്‍ കേസുകള്‍ പോയ വര്‍ഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയ അതിക്രമങ്ങള്‍ക്കു പോയവര്‍ഷം മുന്‍പന്തിയില്‍ ഗ്രാസും (3712) ഏറ്റവും പിറകില്‍ വിയന്നയിലെ 21 ാമത്തെ ജില്ലയായ ഫ്ലോറിസ്ഡോര്‍ഫുമാണ് (1557), സാള്‍സ്ബുര്‍ഗില്‍ 2642 ഉം, ലിന്‍സ്ള് 2536 ഉം വിയന്ന ഫവോറിറ്റനില്‍ 2315 ഉം ലിയോപോള്‍ഡ് സ്റാറ്റില്‍ 1838 ഉം ഇന്നത്തെ സ്റാറ്റില്‍ 1663 ഉം ഡൊണൌസ്റാറ്റില്‍ 1653 ഉം ക്ളാഗന്‍ഫര്‍ട്ടില്‍ 1651 ഉം ആക്രമണങ്ങള്‍ ഉണ്ടായി.

പിടിച്ചുപറി, ഭവനഭേദനം എന്നിവയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം ഗ്രാസിനും (16208) രണ്ടാം സ്ഥാനം വിയന്ന ഫവോറിറ്റനുമാണ് (14036). ഓസ്ട്രിയയിലെ ഏറ്റവും അപകടം പിടിച്ച 10 ജില്ലകളുടെ പട്ടികയില്‍ ഗ്രാസ് (24421), വിയന്ന ഫവോറിറ്റില്‍ (19125), ലിനന്‍സ് (17789), ലിയോ പോള്‍സ്റാറ്റ് (16803) എന്നിവ ആദ്യപട്ടികയില്‍ പെടുന്നു.

ഏറ്റവും സുരക്ഷിതമായ 10 ജില്ലകളുടെ ഗണത്തില്‍ യെന്നര്‍ഡോര്‍ഫ്, ഹെര്‍മോഗാര്‍, വൈഡ്ഹോഫന്‍ ദെയര്‍ യബസ്, വൈഡ്ഹോഫന്‍ ദെയര്‍ തായാ തുടങ്ങിയ ജില്ലകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍