ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി കുവൈറ്റില്‍
Tuesday, May 5, 2015 8:17 AM IST
കുവൈറ്റ്: പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി മേയ് ആറിന് കുവൈറ്റിലെത്തും.

'ശാസ്ത്ര യുഗത്തിലും ഖുര്‍ആന്‍ എന്തു കൊണ്ട് വിസ്മയം തീര്‍ക്കുന്നു' എന്ന വിഷയത്തില്‍ മേയ് എട്ടിന് (വെള്ളി) ഏഴിന് മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന പൊതു സംഗമത്തില്‍ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി മുഖ്യപ്രഭാഷണം നടത്തും.

സംഗമത്തില്‍ കുവൈറ്റ് ഔഖാഫ് പ്രതിനിധികളും വിവിധ സംഘടന ഭാരവാഹികളും സംബന്ധിക്കും. കുവൈറ്റിലെ വിവിധ ഏരിയകളില്‍ നിന്ന് സംഗമത്തിലേക്ക് വാഹനവും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യവും ഉണ്ടായിരിക്കും.

സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐഐസി കേന്ദ്ര എക്സിക്യുട്ടീവ് യോഗം വിലയിരുത്തി. യോഗത്തില്‍ ഐഐസി കേന്ദ്ര പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, വി.എ. മൊയ്തുണ്ണി, സിദ്ദീഖ് മദനി, എന്‍ജിനിയര്‍ ഉമ്മര്‍കുട്ടി, മുഹമ്മദ് ബേബി, എന്‍ജിനിയര്‍ സി.കെ. അബ്ദുള്‍ ലത്തീഫ്, സയിദ് അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക്: 67695695, 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍