ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം
Monday, May 4, 2015 8:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം 2014 വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തു.

എയര്‍പോര്‍ട്സ് കൌണ്‍സില്‍ ഇന്റര്‍നാഷണലാണു(എസിഐ) ഡല്‍ഹിയെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം രണ്ടര മുതല്‍ നാലു കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്തവാളങ്ങളുടെ വിഭാഗത്തിലാണു ഡല്‍ഹി ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായത്. മൊത്തം അഞ്ചില്‍ 4.90 മാര്‍ക്കാണ് എസിഐ ഇന്ദിരാഗാന്ധി വിമാനത്തവാളത്തിനു നല്‍കിയത്.

2011 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഡല്‍ഹി വിമാനത്തവാളം രണ്ടാം സ്ഥാനം നേടിയിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍