സൌഹൃദ സന്ധ്യയും ചര്‍ച്ചയും സംഘടിപ്പിച്ചു
Monday, May 4, 2015 8:39 AM IST
ന്യൂഡല്‍ഹി: സുരേഷ്കുമാര്‍ ബാലകൃഷ്ണന്റെ സൌഹൃദസന്ധ്യയും ചര്‍ച്ചയും കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ചടങ്ങില്‍ ഡി. വിജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. സിമി ജോസഫ് സ്വാഗതം ആശംസിച്ചു. ജോര്‍ജ് നെടുംപ്ര, നാസിര്‍ നീനാലയം, പീരപ്പന്‍കോട് സുരേഷ്, അഡ്വ. രാജേഷ്, തോമസ് കുറ്റ്യാനിമറ്റം, എന്‍.ജി. ആന്റപ്പന്‍, ബിജു മോനിപ്പള്ളി, ഷിബു ചെറിയാന്‍, കാര്‍ട്ടൂണിസ്റ് സൂധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡല്‍ഹി പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത്, കവി സുരേഷ്കുമാര്‍ ബാലകൃഷ്ണനെ പൊന്നാട അണിയിച്ചു. മറുപടി പ്രസംഗത്തില്‍ സുരേഷ്കുമാര്‍ ബാലകൃഷ്ണന്‍ കവിതകള്‍ അവതരിപ്പിച്ചു. പ്രശസ്ത മജീഷ്യന്‍ വില്‍സണ്‍ ചമ്പക്കുളം മാജിക് ഷോ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡല്‍ഹിയും ശ്രുതി ആര്‍ട്സും പരിപാടിയുടെ സംഘാടകരായിരുന്നു.