ജര്‍മനിയില്‍ ജര്‍മന്‍ മാര്‍ക്ക് കറന്‍സി ഇപ്പോഴും പണമിടപാടില്‍
Monday, May 4, 2015 8:36 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ 2002 ജനുവരി ഒന്നു മുതല്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നു. അന്നുവരെ നിലവിലിരുന്ന ജര്‍മന്‍ കറന്‍സി മാര്‍ക്ക് യൂറോ ആയി എല്ലാ ബാങ്കുകളും ജര്‍മന്‍ റിസര്‍വ് ബാങ്കും മാറ്റി നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍, ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം 12 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇറക്കിയിരുന്ന കറന്‍സിയില്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ പതിനൊന്ന് മില്യാര്‍ഡന്‍ ജര്‍മന്‍ മാര്‍ക്ക് യൂറോ കറന്‍സി ആയി മാറ്റാതെ ഇപ്പോഴും കണ്െടത്താനായിട്ടില്ല. ജര്‍മന്‍ റിസര്‍വ് ബാങ്ക് വിവിധ മൂല്യമുള്ള നോട്ടുകളുടെ വിശദമായ കണക്കു സഹിതം ഈ വിവരം പുറത്തു വിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം ബാഡന്‍വ്യുട്ടന്‍ബെര്‍ഗ് സംസ്ഥാനത്തെ ഗയ്ബെര്‍ഗ് എന്ന ഗ്രാമത്തില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ പിന്‍വലിക്കപ്പെട്ട ജര്‍മന്‍ മാര്‍ക്ക് ഇപ്പോഴും ഒരു സാധാരണ കടയില്‍ വാങ്ങല്‍ ദ്രവ്യമാണെന്ന് ഒരു ജര്‍മന്‍ മാധ്യമം കണ്െടത്തി റിപ്പോര്‍ട്ട് ചെയ്തു.

എന്തോ വ്യക്തയില്ലാത്ത കാരണങ്ങള്‍കൊണ്ടു ജര്‍മന്‍ മാര്‍ക്ക് യൂറോ ആയി മാറാതെ കൈയില്‍വച്ചുകൊണ്ട് അവിടുത്തെ കുറെ ആള്‍ക്കാരും ഈ കടയും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇതു സൂചിപ്പിക്കുന്നത് യൂറോ കറന്‍സിയെ ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും കുറെ ജര്‍മന്‍കാര്‍ മാനസികമായി അംഗീകരിച്ചിട്ടില്ല എന്നതാണ്. ഇപ്പോഴത്തെ യൂറോ പ്രതിസന്ധിയെ അതിജീവിക്കാന്‍ യൂറോ കറന്‍സി രാജ്യങ്ങള്‍ക്കു കഴിയില്ലെന്നും ഒരു നാള്‍ പഴയ ജര്‍മന്‍ മാര്‍ക്ക് തിരികെ വരുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ ശിക്ഷണ നടപടി ഉണ്ടാകുമെന്നും ജര്‍മന്‍ ആഭ്യന്തര വകുപ്പും യൂറോപ്യന്‍ കറന്‍സി യൂണിയനും പ്രതികരിച്ചു. ഇനിയും ഒരു കാരണവശാലും ജര്‍മന്‍ മാര്‍ക്ക് വച്ചുകൊണ്ടിരിക്കരുതെന്നും യൂറോ ആയി മാറ്റണമെന്നും ജര്‍മന്‍ റിസര്‍വ് ബാങ്കും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അഭ്യര്‍ഥിച്ചു. ഇപ്പോഴും മാര്‍ക്ക് കറന്‍സികള്‍ യാതൊരു പ്രയാസവും കൂടാതെ ജര്‍മന്‍ റിസര്‍വ് ബാങ്ക് (ബുണ്ണ്ടസ് ബാങ്ക്) മാറി നല്‍കും. ജര്‍മനിയില്‍ താമസിക്കുന്ന വിദേശിയരുടെ സഹകരണവും ജര്‍മന്‍ റിസര്‍വ് ബാങ്കും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍