സിഎസ്ഐ യുകെ ആന്‍ഡ് യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 20, 21 തീയതികളില്‍
Monday, May 4, 2015 8:10 AM IST
മാഞ്ചസ്റര്‍: യുകെയിലും യൂറോപ്പിലുമുള്ള സിഎസ്ഐ സഭാംഗങ്ങളുടെ പ്രഥമ സംരംഭമായ ദ്വിദിന കുടുംബ സമ്മേളനം ജൂണ്‍ 20, 21 തീയതികളില്‍ സ്റാഫോര്‍ഡ് ഷെയറിലെ യാന്‍ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംഗ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും.

കുടുംബങ്ങളുടെയും സഭയുടെയും ആത്മീയ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടു സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പ്രധാന ചിന്താ വിഷയം ജീവന്റെ കൃപയ്ക്കു കൂട്ടവകാശികള്‍ എന്നതാണ്.

യുവതലമുറയ്ക്കു സഭയുടെ പാരമ്പര്യത്തിലും വിശ്വാസസംഹിതകളിലും താത്പര്യം ഉണര്‍ത്തുന്നതിനൊപ്പം അവരുടെ കലാ-സാംസ്കാരിക വാസനകള്‍ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദികൂടി ആയിരിക്കും കോണ്‍ഫറന്‍സ്.

സമ്മേളനത്തിലെ ആരാധനകള്‍ക്കും പഠനത്തിനും ചര്‍ച്ചകള്‍ക്കും റവ. അലക്സ് യേശുദാസ് (ബര്‍മിംഗ്ഹാം), വെനറബിള്‍ ഡോ. ജോണ്‍ പെരുമ്പളത്ത് (ലണ്ടന്‍), റവ. പോള്‍സിക് (എഡിന്‍ബറോ), റവ. ഷെമില്‍ മാത്യു, റവ. ജോബി ജോയി (കേരളം) എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: അനീഷ് കുര്യന്‍ 07793940060, റോണി സക്കറിയ 07949524155, വര്‍ക്കി ഏബ്രഹാം 07737706739, ഷിബു ഈപ്പന്‍ 07932675973.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്