എബിസി കാര്‍ഗോ ഫുട്ബോള്‍ മേള: യുണൈറ്റഡ് എഫ്സിക്കു കിരീടം
Monday, May 4, 2015 8:09 AM IST
ദമാം: ആറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തിഫാക്ക് സ്റേഡിയത്തില്‍ അല്‍ കോബാര്‍ യുനൈറ്റഡ് ഫൂട്ബോള്‍ ക്ളബ്ബ് സംഘടിപ്പിച്ചു വന്ന എബിസി കാര്‍ഗോ ഫുട്ബോള്‍ മേളയില്‍ റിദ കെമിക്കല്‍സ് കോര്‍ണിഷ് സോക്കറിനെ പരാജയപ്പെടുത്തി ആതിഥേയരായ യുണൈറ്റഡ് എഫ്സി ജേതാക്കളായി. ഫൈനല്‍ മല്‍സരത്തിന്റെ ഏല്ലാ ആവേശവും ജ്വലിച്ചുനിന്ന മൈതാനത്ത് മികച്ച കളികളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യ പകുതിക്കുശേഷം ചില സാങ്കേതിക കാരണങ്ങള്‍ കളി തുടരാന്‍ സാധിക്കാത്തതിനാല്‍ യുഎഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു.

വിജയികളായ യുണൈറ്റഡ് എഫ്സിക്ക് എബിസി കാര്‍ഗോ ഡയറക്ടര്‍ ശിഹാബ് അബ്ദുള്‍ ഖാദറും പ്രൈസ്മണി എക്സ്പ്രസ് മണി കണ്‍ട്രി മാനേജര്‍ ആല്‍ബിന്‍ ജോസഫും സമ്മാനിച്ചു. മികച്ച കളിക്കാരനായി നിസാമിനെ (യുഎഫ്സി) തെരഞ്ഞെടുത്തു. ജാഫര്‍ (യൂത്ത് ഐകോണ്‍), ഷംസു കണ്ണൂര്‍ (ഡിഫന്റര്‍), ശിഹാബ് മാവൂര്‍ (മികച്ച ഗോള്‍), റഷീദ് വാഴക്കാട് (സ്ട്രൈക്കര്‍), മുബീന്‍ എടവണ്ണ (ഗോള്‍ കീപ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു. റിയാദ് ലാന്റേണ്‍ എഫ്സി ടീം കോയാസ് മെമ്മോറിയല്‍ ഫയര്‍ പ്ളേ ട്രോഫിക്ക് അര്‍ഹരായി. വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ നിസാര്‍ മണങ്ങാട്ട്, മുസ്തഫ തലശേരി, രാജു കെ. ലുക്കാസ് എന്നിവര്‍ സമ്മാനിച്ചു. അനുബന്ധമായി നടന്ന സമാപന പരിപാടികള്‍ സിഫ്ക്കോ സെക്രട്ടറി ജനറല്‍ ഡോ. കെ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ദലമില്‍ വാഹനാപകടത്തില്‍ മരിച്ച സഹല്‍, ആഷിഖ്, ഫാറൂഖ് എന്നിവരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് റൌഫ് അരിക്കോട്, ഫതീന്‍, ജാക്സണ്‍ എന്നിവര്‍ അര്‍ഹരായി. അവാര്‍ഡ് ഡിഫ പ്രസിഡന്റ് റഫീക് കൂട്ടിലങ്ങാടി, റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

മാന്‍ സിയത്തിര്‍, ഇര്‍ഫാന്‍ ഖാന്‍, വാഇല്‍സിയത്തിര്‍, റഷീദ് ഉമ്മര്‍, ഷാജഹാന്‍ റാവുത്തര്‍, ജോര്‍ജ് വര്‍ഗീസ്, ആലികുട്ടി ഒളവട്ടൂര്‍, റിയാസ് ഇസ്മായില്‍, ലത്തിഫ് തലശേരി, നജീബ് അരഞ്ഞിക്കല്‍, റിയാസ് പറളി, ശിഹാബ് കൊയിലാണ്ടി, അബ്ദുള്‍ മജീദ് കൊടുവള്ളി എന്നിവര്‍ സമ്മാന വിതരണം നടത്തി. ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പുതിയ ഭരണ സമിതിയംഗങ്ങളായി തെരഞ്ഞെടുത്ത ഡോ. അബ്ദുസലാം, റഷീദ് ഉമ്മര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്ക് യുഎഫ്സി മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി രാജു കെ. ലുക്കാസ് ബൊക്കെ നല്‍കി സ്വീകരിച്ചു. നിബ്രാസ് ശിഹാബ് അവതാരകനായിരുന്നു. നേപ്പാള്‍ ഭൂകമ്പ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മല്‍സരത്തിന്റെ മുമ്പായി വിശിഷ്ടാതിഥികള്‍ കളിക്കാരുമായി പരിചയപ്പെട്ടു. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണു മേള സംഘടിപ്പിച്ചത്. പതിനാറു ടീമുകളാണു മേളയില്‍ മാറ്റുരച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം