വിദ്യാര്‍ഥി പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി കല കുവൈറ്റ് ബാലകലാമേള
Monday, May 4, 2015 8:06 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹറിന്‍ എക്സ്ചേഞ്ച് കമ്പനിയുമായി സഹകരിച്ചു കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'ബാലകലാമേള 2015' കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കലാവാസനകള്‍ മാറ്റുരയ്ക്കാനുള്ള സര്‍ഗവേദിയായി മാറി.

1500 ലധികം കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, പ്രച്ഛന്ന വേഷം, പ്രസംഗം, കവിതാ രചന, ഉപന്യാസം, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘ നൃത്തം, ഇനങ്ങളിലായി താളം, ലയം, രാഗം, താനം, നിള, പല്ലവി, നിറം വര്‍ണം തുടങ്ങി സ്റേജുകളിലായി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. എല്ലാ ഇനങ്ങളിലും പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. നൃത്ത ഇനങ്ങളില്‍ കുട്ടികള്‍ വര്‍ണവിസ്മയം തീര്‍ത്തു. വിവിധ സ്കൂളുകളിലെ അധ്യാപകരുടെയും കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെയും വര്‍ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി.

അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന മത്സരങ്ങള്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി ശ്രീവാസ്ത ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബാലകലാമേള ജനറല്‍ കണ്‍വീനര്‍ കെ.വി. നിസാര്‍ നന്ദി പറഞ്ഞു.

മത്സരങ്ങള്‍ക്ക് സി.കെ. നൌഷാദ്, രഹീല്‍ കെ. മോഹന്‍ദാസ്, സജീവ് എം. ജോര്‍ജ്, ടി.കെ. സൈജു, ജോണ്‍സന്‍ ജോര്‍ജ്, ജെ. സജി, ടി.വി. ജയന്‍, സുരേഷ് മാസ്റര്‍, സുനില്‍കുമാര്‍, സജിത സ്കറിയ, പ്രിസ്റന്‍ ഡിക്രൂസ്, ജിജി ജോര്‍ജ്, കൃഷ്ണകുമാര്‍, അനില്‍ കൂക്കിരി, റോയ് നെല്‍സണ്‍, സിദ്ധാര്‍ഥ്, സലിംരാജ്, നിമിഷ രാജേഷ്, ജിജോ ഡൊമിനിക്, രവീന്ദ്രന്‍പിള്ള, ടി.ആര്‍.സുധാകരന്‍, നുസ്രത് സകരിയ രമ അജിത്, പി.ആര്‍. കിരണ്‍, രമേശ് കണ്ണപുരം, മുസ്തഫ, രഘു പേരാമ്പ്ര, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, സജീവന്‍, സി. കൃഷ്ണന്‍, യു.പി. വിജീഷ്, സുഗതന്‍ കാട്ടാക്കട, ടി.പി. സലിം, കെ.എം. രാജേഷ്, വിജീഷ്, കിരണ്‍ കാവുങ്കല്‍, പി.ബി. സുരേഷ്, ബിജു ജോസ്, അജിത്കുമാര്‍, സണ്ണി സൈജേഷ്, ടോം, നാഗനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്ന സ്കൂളിന് എവറോളിംഗ് ട്രോഫിയും മത്സരങ്ങളില്‍ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ നേടുന്ന വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പുരസ്കാരവും മറ്റു സമ്മാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്കു ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും മേയ് 23നു നടക്കുന്ന കലയുടെ അക്ഷരം 2015 സാംസ്കാരിക മേളയില്‍ വിതരണം ചെയ്യും. രചനാ മത്സരങ്ങള്‍ ഒഴികെയുള്ള മത്സരഫലങ്ങള്‍ മത്സര വേദിയില്‍ പ്രഖ്യാപിച്ചു. മത്സര ഫലങ്ങള്‍ ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍