ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി
Monday, May 4, 2015 8:06 AM IST
റിയാദ്: മലപ്പുറം ജില്ലയിലെ തുവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന ചെറിയാമുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായനിധി ജില്ലാ കമ്മിറ്റി ട്രഷറര്‍ ജംഷീദ് തുവൂര്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിക്കു കൈമാറി.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍, തുവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് തുവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍