ഐസിഎഫ് സെന്‍ട്രല്‍ മദ്രസയില്‍ മലയാളഭാഷാ പഠനം ആരംഭിച്ചു
Monday, May 4, 2015 8:06 AM IST
കുവൈറ്റ്: ഐസിഎഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അബാസിയ സെന്‍ട്രല്‍ മദ്രസയില്‍ മലയാള ഭാഷാ പഠനം ആരംഭിച്ചു. പ്രവാസി വിദ്യാര്‍ഥികളെ മാതൃഭാഷയില്‍ എഴുതുവാനും വായിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേകം തയാര്‍ ചെയ്ത സിലബസ് അനുസരിച്ചാണു പഠനം.

ക്ളാസിന്റെ ഔപചാരിക ഉദ്ഘാടനം എസ്എസ്എഫ് ദേശീയ സെക്രട്ടറി ആര്‍.പി. ഹുസൈന്‍ മാസ്റര്‍ നിര്‍വഹിച്ചു. അധ്യാപകര്‍ക്കുള്ള  ഓറിയന്റേഷന്‍ ക്ളാസിനു അഹ്മദ് കെ. മാണിയൂര്‍ നേതൃത്വം നല്‍കി. ഐസിഎഫ് ദഅവാ വിഭാഗം സെക്രട്ടറി അബ്ദുള്ള വടകര, പി.ആര്‍. സെക്രട്ടറി എന്‍ജിനിയര്‍ അബുമുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

മദ്രസ പ്രിന്‍സിപ്പല്‍ അഹ്മദ് സഖാഫി കാവനൂര്‍ അധ്യക്ഷത വഹിച്ചു. മനേജിംഗ് കമ്മിറ്റി സെക്രടറി സി.ടി.എ. ലത്തീഫ് സ്വാഗതവും ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍