കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന് 2015-16 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി രാംദാസ് ചിലമ്പന് (പ്രസിഡന്റ്), ജാവേദ് ബിന്‍ ഹമീദ്, സിദ്ധാര്ഥന് കുരുവട്ടൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.കെ. അബ്ദുള്‍ നജീബ് (ജനറല്‍ സെക്രട്ടറി), എ.എം. സാജിദ് (ജോയിന്റ് സെക്രട്ടറി), പി.വി. നജീബ് (ട്രഷറര്‍), കെ.വി. രദിദാസന് (ജോയിന്റ് ട്രഷറര്‍), സി. ഹനീഫ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി.ഡി. രാഗേഷ് (വെല്‍ഫെയര്‍ ആന്‍ഡ് ഇന്വെസ്റ്മെന്റ്), കെ. ഹസന് കോയ (ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍), ഇ.സി. ഭരതന് (വെബ് ആന്‍ഡ് ഐടി), ഷരീഫ് താമരശേരി (മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍സ്), കെ. ഷൈജിത്ത് (മെംബര്‍ഷിപ്പ് ആന്‍ഡ് ഡാറ്റാ മാനേജ്മെന്റ്), സുജാ റഹ്മാന് (സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി ഷബീര്‍ മണ്െടാളി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സി. ഹനീഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ. രാജഗോപാലന്‍ സംഘടനാ വിഷയങ്ങള്‍ വിശദമായി സംസാരിച്ചു.
ജനറല്‍ സെക്രട്ടറി കെ. ഷൈജിത്ത് സംഘടനാ, ഭരണഘടന ഭേദഗതി റിപ്പോര്‍ട്ടുകളും ട്രഷറര്‍ പി.വി. നജീബ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകളില്‍ നടന്ന ചര്‍ച്ചകളില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. മജീദ്, ശ്രീനിവാസന്, മുസ്തഫ, റിയാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. മൂന്നു വര്‍ഷമായി അസോസിയേഷന് ഓഡിറ്ററായി പ്രവര്‍ത്തിക്കുന്ന റിജിലിനു പ്രസിഡന്റ് മെമെന്റോ നല്കി ആദരിച്ചു.
വരണാധികാരി സിറാജ് എരഞ്ഞിക്കല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. രാജഗോപാലന്‍, ഹമീദ് കേളോത്ത്, അബൂബക്കര്‍, രാമകൃഷ്ണന് മംഗലശേരി, ഒ.എം. സന്തോഷ്, മുസ്തഫ, ടി.കെ. ഷംസുദീന്‍, കെ. കുഞ്ഞിരാമന്, ബിജി രാമകൃഷ്ണന്, ഖാദര്‍, പി.കെ. ശശിധരന്, നീനാ രാജഗോപാല്‍, വാണിശ്രീ സന്തോഷ്, ശഹാന സമീര്‍, അല്‍മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീജിത്ത് മോഹന്‍ ദാസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
യോഗത്തില്‍ കെ. ഷൈജിത്ത് സ്വാഗതവും പി.വി. നജീബ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍