നേപ്പാളില്‍ ഇനിയും കണ്ടെത്താനുള്ളത് ആയിരം യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരെ
Monday, May 4, 2015 8:04 AM IST
ബര്‍ലിന്‍: നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ ആയിരത്തോളം യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരെക്കുറിച്ച് ഇനിയും വിവരമൊന്നും കിട്ടിയിട്ടില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍.

എവറസ്റിലോ വിദൂര ലാങ്ടാങ് മേഖലകളിലോ ട്രക്കിംഗിനു പോയവരാണ് ഇവരിലേറെയും എന്നാണു കരുതുന്നത്. പലരും സുരക്ഷിതരായിരിക്കാം, എന്നാല്‍, ഭൂകമ്പം കാരണം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു പോയിരിക്കും എന്നാണു കരുതപ്പെടുന്നത്. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ കഴിയുന്ന നേപ്പാളികളെക്കുറിച്ചും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

ദുരന്തം നേരിടാന്‍ മതിയായ തയാറെടുപ്പുകള്‍ രാജ്യത്തില്ലായിരുന്നു എന്നു സമ്മതിച്ച നേപ്പാള്‍ സര്‍ക്കാര്‍, വിദേശ രാജ്യങ്ങളില്‍നിന്നു കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍