ഓണാഘോഷ ടിക്കറ്റ് വില്പന ആരംഭിച്ചു
Sunday, May 3, 2015 4:10 AM IST
മെല്‍ബണ്‍: കേരള ഹിന്ദു സൊസൈറ്റി മെല്‍ബണ്‍ ഓണാഘോഷ പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ശ്രീകുമാര്‍, ഡോ. സന്തോഷ് യാദവിനു നല്കി നിര്‍വഹിച്ചു.

കഴിഞ്ഞവര്‍ഷം ആഘോഷിച്ച രീതിയില്‍ കേരളത്തിന്റെ പാരമ്പര്യകലകളെ ഉള്‍പ്പെടുത്തി കലാ പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ പ്രവര്‍ത്തന സംഘം തീരുമാനിച്ചു. 2015 ഓഗസ്റ് 22-നു ഗ്ളെന്‍ ഇറ കൌണ്‍സില്‍ ഓഡിറ്റോറിയാം കോള്‍ഫീല്‍ഡില്‍ നടക്കുന്ന ആഘോഷ പരിപാടിയുടെ ടിക്കറ്റിനായി പ്രവര്‍ത്തക സമിതി അംഗങ്ങളെയോ പ്രസിഡന്റ് ശ്രീകുമാറുമായോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: വിജയകുമാരന്‍