ന്യൂകാസിലില്‍ ഇടവക ദിനാഘോഷം വര്‍ണാഭമായി
Sunday, May 3, 2015 4:09 AM IST
ലണ്ടന്‍: ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോര്‍ട്സ് ഡേ പങ്കെടുത്തവരുടെ പ്രാതിനിധ്യംകൊണ്ടും മത്സരങ്ങളുടെ ബാഹുല്യംകൊണ്ടും ശ്രദ്ധേയമായി. രാവിലെ സീറോ മലബാര്‍ ചാപ്ളിന്‍ ഉദ്ഘാടനം ചെയ്ത റാലിയോടെ ആരംഭിച്ച പരിപാടികള്‍ വൈകുന്നേരത്തോടെയാണു സമാപിച്ചത്.

ന്യൂകാസില്‍ ബിഷപ് ഷീമസ് കന്നിംഗ് ഹാമിന്റെ സന്ദര്‍ശനം ആവേശം പകര്‍ന്നു. വിവിധ മത്സരങ്ങള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരെ മത്സരങ്ങള്‍ക്കുശേഷം ആദരിച്ചു. വിപുലമായ സമ്മാന ദാനം പിന്നീട് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫാ. സജി തോട്ടത്തില്‍, ട്രസ്റി വര്‍ഗീസ് തെനംകാല , ഷിന്റോ ജയിംസ്, ഷെല്ലി ഫിലിപ്പ് , മറ്റു കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍