നന്ദനം കുവൈറ്റ് 'അരങ്ങേറ്റം 2015' മേയ് 15ന്
Saturday, May 2, 2015 8:23 AM IST
കുവൈറ്റ്: നന്ദനം കുവൈറ്റ് ശാസ്ത്രീയ നൃത്ത അരങ്ങേറ്റം സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ സംസ്കാരവും മൂല്യവും പരിപോഷിപ്പിക്കുന്ന കുവൈറ്റിലെ നൃത്ത വിദ്യാലയമായ നന്ദനം കുവൈറ്റ് 'അരങ്ങേറ്റം 2015' സംഘടിപ്പിക്കുന്നു.

മേയ് 15നു മൈദാന്‍ ഹവല്ലിയിലുള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലാണു കുട്ടികളുടെ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നൃത്ത അരങ്ങേറ്റം നടത്തുന്നത്. പ്രശസ്ത ഗായകനായ ബിജീഷ് കൃഷ്ണ, രെജു നാരായണന്‍ മൃദംഗ വിദ്വാന്‍ വേണുഗോപാല്‍ കുറുമശേരി വയലിന്‍ വിദ്വാന്‍ സുരേഷ് നമ്പൂതിരി എന്നിവര്‍ പക്കമേളം നയിക്കുന്നു. നട്ടുവാംഗം കലാമണ്ഡലം ബിജുഷ, കലാമണ്ഡലം സൌമ്യ, കലാമണ്ഡലം സുവിദ്യ പരമ്പരാഗതമായ രീതിയില്‍ പക്കമേളത്തിന്റെ സഹായത്തോടുകൂടി അവതരിപ്പിക്കുന്ന അരങ്ങേറ്റത്തില്‍ നര്‍ത്തകിയും സിനിമാ താരവുമായ പ്രിയാ മണി വിശിഷ്ടാതിഥിയായിരിക്കും. ഇന്ത്യന്‍ എംബസി പ്രഥമ സെക്രട്ടറി മുഖ്യാതിഥിയായിരിക്കും.

പ്രവേശനം പാസ് മുഖേനെ നിയന്ത്രിക്കുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍