കോര്‍ക്കില്‍ ആദ്യകുര്‍ബാന സ്വീകരണം മേയ് മൂന്നിന്
Saturday, May 2, 2015 8:20 AM IST
കോര്‍ക്ക്: സീറോ മലബാര്‍ സഭ 2005 ജനുവരി മുതല്‍ പ്രാരംഭ കൂദാശകള്‍ എന്ന പേരില്‍ മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ കുദാശകള്‍ കുട്ടികള്‍ക്ക് ഒന്നിച്ചു കൊടുക്കുന്ന പാരമ്പര്യമാണുള്ളത്. ഇതിന്റെ ഭാഗമായി മേയ് മൂന്നിന് വൈകുന്നേരം നാലിന് ണശഹീി സെന്റ് ജോസഫ് പള്ളിയില്‍ ആന്‍ഡ്രിയ ജോണ്‍, ക്രിസ് തോമസ്, സെലിസ്റിന്‍ സോജി, അനു തോമസ്, ഡാനി സിബി, ഐലീന്‍ വില്‍സണ്‍, ആന്‍ വില്‍സണ്‍ എന്നിവരുടെ ആദ്യകുര്‍ബാന സ്വീകരണം നടക്കും.

ചാപ്ളെയിന്‍ ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍, ഫാ. പോള്‍ തെറ്റയില്‍, ഫാ. ജയ്സണ്‍ കൂന്താനപ്പിള്ളില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും.