മൈന്‍ഡ് കിഡ്സ് ഫെസ്റ് ആവേശമായി
Saturday, May 2, 2015 8:19 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ മൈന്‍ഡ് സംഘടിപ്പിച്ച കിഡ്സ് ഫെസ്റ് ഏപ്രില്‍ 25, 26 തീയതികളില്‍ നടന്നു.

അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുനൂറില്‍പരം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച നിലവാരം പുലര്‍ത്തി. പങ്കെടുത്ത മത്സരാര്‍ഥികളെ വിധികര്‍ത്താക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.

നാട്യകലാമണി പട്ടവും സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവും യുകെയില്‍ ജയാഞ്ജലി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടറുമായ പ്രദീഷ്കുമാര്‍ നൃത്തനിര്‍ത്യങ്ങളുടെ വിധികര്‍ത്താവായിരുന്നു.

സംഘടനാമികവുകൊണ്ട് അയര്‍ലന്‍ഡിലെ മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കിഡ്സ് ഫെസ്റ് ഇത്തവണയും മികവുറ്റതാക്കാന്‍ സംഘാടകര്‍ക്കു സാധിച്ചു. ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെയും ന്യൂ കമ്യൂണിറ്റീസ് പാര്‍ട്ണര്‍ഷിപ്പിന്റെയും സഹകരണത്തോടെയാണു മൈന്‍ഡ് കിഡ്സ് ഫെസ്റ് സംഘടിപ്പിച്ചത്.

ഓഗസ്റ് 22നു ഡബ്ളിനിലെ ഗ്രിഫിത്ത് അവന്യു ടരീശഹ ങവൌശൃല ചമശീിേമഹ യ്യീ സ്കൂളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും ഡബ്ളിന്‍ സിറ്റി കൌണ്‍സിലിന്റെ മുദ്രയുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കിഡ്സ് ഫെസ്റിന്റെ പ്രമുഖ സ്പോണ്‍സര്‍മാരായ ഓസ്കാര്‍ ട്രാവല്‍സ്, ബോംബേ ബസാര്‍, ഗുഡ് ഡേ ഏഷ്യന്‍ ആസ്പയിന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ളാക് പെപ്പേഴ്സ് കാറ്ററിംഗ്, മരിയന്‍ ഡേബ്രേക്ക് എന്നിവര്‍ക്കും കിഡ്സ് ഫെസ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.