പാലക്കാട് സ്വദേശി ദമാമില്‍ നിര്യാതനായി
Saturday, May 2, 2015 8:17 AM IST
ദമാം: പാലക്കാട് കൊടുവായൂര്‍ സ്വദേശി പ്രകാശന്‍(50) ദമാമില്‍ നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍.

ഭാര്യ ലത. മക്കള്‍: പ്രശാന്ത് (17) പ്രാജിത്(14) പ്രജോത്(6).

15 വര്‍ഷമായി ദമാമില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രകാശന്‍ കഴിഞ്ഞ ഒരാഴ്ചയായി ദമാം അസ്തൂണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

പരേതന്റെ നിര്യാണത്തില്‍ നവയുഗം ഖുദരിയ യൂണിറ്റ് അനുശോചിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം