2060ല്‍ ജര്‍മന്‍ ജനസംഖ്യയില്‍ ഒരു കോടിയുടെ കുറവുണ്ടാകും
Saturday, May 2, 2015 5:39 AM IST
ബര്‍ലിന്‍: കുറഞ്ഞ ജനനനിരക്കും കൂടിയ മരണനിരക്കും ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ 2060 ആകുന്നതോടെ ജര്‍മന്‍ ജനസംഖ്യയില്‍ ഒരു കോടി ആളുകളുടെ കുറവു വരുമെന്നു ഫെഡറല്‍ സ്റാറ്റിസ്റിക്സ് ഓഫീസ്.

കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പോലും ഇതു കാരണമുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണു വിലയിരുത്തല്‍.

2013ലെ സെന്‍സസ് പ്രകാരം എട്ടു കോടിയാണ് ജര്‍മനിയിലെ ജനസംഖ്യ. കുടിയേറ്റത്തെ ആശ്രയിച്ച് അഞ്ച് മുതല്‍ ഏഴു വര്‍ഷം വരെ ജനസംഖ്യ ഉയരുന്ന പ്രവണത തുടരും. അതു കഴിഞ്ഞ് കുറയാന്‍ തുടങ്ങുമെന്നു റിപ്പോര്‍ട്ടില്‍ കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍