അനുമോദിച്ചു
Thursday, April 30, 2015 8:59 AM IST
ബംഗളൂരു: ചെറുപുഷ്പ മിഷന്‍ലീഗ് സീറോ മലബാര്‍ ബംഗളൂരു മിഷന്റെ 23 ഇടവകകളില്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ അനുമോദിച്ചു. 'മിഷന്‍ലീഗ്: ഉദ്ദേശവും ലക്ഷ്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉപന്യാസമത്സരം സംഘടിപ്പിച്ചത്. സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഫാ. ഗ്രിഗറി സിഎംഐ അധ്യക്ഷത വഹിച്ചു. മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. സാജി പരിയപ്പനാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. സിസ്റര്‍ ജോയ്സ് മരിയ സിഎംസി വിജയികള്‍ക്ക് ഉപഹാരം നല്കി. അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ് മാത്യു വിജയികളെ സദസിനു പരിചയപ്പെടുത്തി. സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ മീര ജോര്‍ജ്, സെക്രട്ടറി മാത്യു തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ക്ളിഫ്സ്, ജോബി ജോണ്‍ തുടങ്ങിയവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.