ഫേസ്ബുക്കില്‍ ഇനി മുതല്‍ ഫ്രീ വീഡിയോ കോള്‍ സൌകര്യം
Wednesday, April 29, 2015 4:56 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫേസ്ബുക്ക് ഇനി മുതല്‍ മെസഞ്ചര്‍ ചാറ്റിംഗിന് വേണ്ടി മാത്രമല്ല വീഡിയോ കോളിംഗിനും ഉപയോഗിക്കാം. ചാറ്റ് ബോക്സിന്റെ മുകളില്‍ വലതു ഭാഗത്തെ വീഡിയോ ഐക്കണില്‍ ക്ളിക് ചെയ്താല്‍ സുഹൃത്തുക്കളെ നേരില്‍ കണ്ടുകൊണ്ട് സംസാരിക്കാം. ഗൂഗിള്‍ ഹാങ്ഔട്ട്, സ്കൈപ്, വിചാറ്റ്, ലൈന്‍ തുടങ്ങിയ ആപ്ളിക്കേഷനുകളെ വെല്ലുവിളിച്ചാണു ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിംഗ് സംവിധാനം അവതരിപ്പിരിക്കുന്നത്. ഐഒഎസ് പ്ളാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും തിരിച്ചും വീഡിയോ കോളിംഗ് നടത്താം. ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലന്‍ഡ്, ലാവോസ്, ലിത്വാനിയ, മെക്സിക്കോ, നൈജീരിയ, നോര്‍വേ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, യു.എസ്.എ, ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഈ സേവനം ഇന്നു മുതല്‍ ലഭ്യമാണ്. മറ്റ് രാജ്യങ്ങളില്‍ മേയ് മുതല്‍ ഇത് ലഭ്യമാകും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍